Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toilet Waste

Palakkad

കെ​ട്ടി​നി​ൽ​ക്കു​ന്ന​തു ക​ക്കൂ​സ് മാ​ലി​ന്യം

വ​ട​ക്ക​ഞ്ചേ​രി: ഷി​ഗെ​ല്ല ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ അ​ടു​ത്തെ​ത്തി നി​ൽ​ക്കു​മ്പോ​ൾ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന​തു ക​ക്കൂ​സ് മാ​ലി​ന്യം.

മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള ബൈ​പാ​സ് ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് ക​ക്കൂ​സ് മാ​ലി​ന്യം പ്ര​ദേ​ശ​ത്താ​കെ കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യ​മെ​ല്ലാം പ​ര​ന്നൊ​ഴു​കി മം​ഗ​ലം​പാ​ലം- വ​ട​ക്ക​ഞ്ചേ​രി ബ​സാ​ർ റോ​ഡി​ലു​മെ​ത്തും.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗം പ​ട​രു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വാ​ഹ​നം നി​ർ​ത്തി ടാ​ങ്കു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ക​ക്കൂ​സ് മാ​ലി​ന്യം ഇ​വി​ടെ ത​ള്ളു​ക​യാ​ണെ​ന്നു പ്ര​ദേ​ശ​ത്തു​കാ​ർ പ​റ​യു​ന്നു.
കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള തൊ​ട്ട​ടു​ത്തെ മം​ഗ​ലം പു​ഴ​യി​ലേ​ക്കാ​ണ് ഈ ​മ​ലി​ന​ജ​ലം പോ​കു​ന്ന​ത്.

മം​ഗ​ലം പു​ഴ​യി​ൽ നി​ല​വി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നു പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​രം മ​ലി​ന​ജ​ന​ത്തി​ൽ കു​ളി​ക്കു​ക​യോ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന, ഛർ​ദി, പ​നി തു​ട​ങ്ങി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളി​ലേ​ക്കും മാ​റും.

Latest News

Corehub Up